സംസ്ഥാന ബജറ്റിൽ ജനദ്രോഹ നിർദ്ദേശങ്ങൾ, ഭൂനികുതി അമ്പത് ശതമാനം വർധിപ്പിച്ചു; വേളം വില്ലേജ് ഓഫീസിന് മുന്നിൽ കോൺഗ്രസിന്റെ പ്രതിഷേധ ധർണ്ണ


കുറ്റ്യാടി: വേളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേളം വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ശ്രീജേഷ് ഊരത്ത് ഉൽഘാടനം ചെയ്തു. സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും ഭൂനികുതി അമ്പത് ശതമാനം വർധിപ്പിച്ചതിനുമെതിരെ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു ധർണ.

മണ്ഡലം പ്രസിഡന്റ് മഠത്തിൽ ശ്രീധരൻ അധ്യക്ഷത വഹിച്ചു. കെ.സി ബാബു മാസ്റ്റർ, ടി.വി.കുഞ്ഞിക്കണ്ണൻ , സി.എം. കുമാരൻ ,എം.വി.സിജീഷ്, പി.കെ.ചന്ദ്രൻ , പത്മനാഭൻ ചേരാപുരം, തായന ബാലാമണി, പി. സത്യൻ മാസ്റ്റർ, സജിത മലയിൽ, എൻ.പി.കുഞ്ഞിക്കണ്ണൻ, എം.വി. അനിരുദ്ധൻ തുടങ്ങിയവർ സംസാരിച്ചു. കെ പ്രദീപൻ എം.സി ഷാജി, അരവിന്ദാക്ഷൻ കെ.വി , കെ.സി. മനോജൻ, പി.അബ്ദുറഹ്മാൻ, ടി.എം. താഹിർ, പവിത്രൻ പുതിയ ടുത്ത് , സൂപ്പി ഇ.എം., നാണു നമ്പ്യാർ, അബ്ദുല്ല ഹാജി,സുരേഷ് ബാബു, കൃഷ്ണനുണ്ണി എന്നിവർ നേതൃത്വം നൽകി.

Description: Congress protest dharna in front of Velam village office