‘മോദി സർക്കാർ ചരിത്രത്തെ തമസ്കരിക്കുന്നു’; വാല്യക്കോട് പ്രതിരോധ സായാഹ്നവുമായി കോൺ​ഗ്രസ്


പേരാമ്പ്ര: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെയും ഗാന്ധി,നെഹ്‌റു പരമ്പരയേയും തമസ്കരിക്കാൻശ്രമിക്കുന്നത് ഫാസിസ്റ്റു ഭരണകൂട അജണ്ടയാണെന്നു ഡിസിസി ജന സെക്രട്ടറി മുനീർ എരവത്ത്. ഇതിന്റെ ഭാഗമാണ് രാഹുൽ ഗാന്ധിക്കെതിരെയുള്ള വേട്ടയാടലും മുഗൾ ചരിത്രം പാഠ പുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റു നിലപാടുകൾക്കെതിരെ വാല്യക്കോട് മേഖലാ കോൺഗ്രസ് കമ്മിറ്റി വാല്യക്കോട് സംഘടിപ്പിച്ച പ്രതിരോധ സായാഹ്നം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ വി.വി ദിനേശൻ അധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പർ വി.വി രാജേഷ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. നൊച്ചാട് മണ്ഡലം പ്രസിഡന്റ് പി.എം പ്രകാശൻ, കുഞ്ഞമ്മദ് മിന, സി.കെ അജീഷ് മാസ്റ്റർ, എൻ.കെ ബാബു, പി.ആർ ഭാസ്കരൻ, പി.ഷിജിന, സദർ ആക്കുപറമ്പ്, പി.കെ വിശ്വനാഥൻ എന്നിവർ സംസാരിച്ചു. [mis3]