ഇരിങ്ങത്ത് കല്ലുംപുറത്ത് കോണ്‍ഗ്രസ് മണ്ഡലം ഓഫീസിന് നേരെ അക്രമം


തുറയൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ തുറയൂരിലും അക്രമം. ഇരിങ്ങത്ത് കല്ലുംപുറത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയാണ് ഇന്നലെ രാത്രയോടെ അക്രമം ഉണ്ടായത്.

കമ്മിറ്റി ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ഡി.വൈ.എഫ്.ഐ പ്രകടനത്തിന് ശേഷമാണ് ആക്രമ സംഭവമുണ്ടായത്. ഓഫീസ് ആക്രമത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയിരുന്നു. ജില്ലയുടെ വിവിധ ഇടങ്ങളിലും ഇത്തരത്തിലുള്ള അക്രമ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഇതേ സമയം വിമാനത്തിനുള്ളില്‍ പ്രതിഷേധം ഉയര്‍ത്തിയ മൂന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ജാമ്യമില്ലാ വകുപ്പു ചുമത്തി അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സിന്‍ മജീദ്, ജില്ലാ സെക്രട്ടറി ആര്‍ കെ നവീന്‍ കുമാര്‍ എന്നിവര്‍ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.