പുറമേരിയിൽ അന്തരിച്ച കോൺഗ്രസ് നേതാവ് മരക്കാട്ടേരി ദാമോദരന് വിടചൊല്ലിനാട്


പുറമേരി: അന്തരിച്ച കോൺഗ്രസ് കുറ്റ്യാടി മുൻ ബ്ലോക്ക് പ്രസിഡണ്ട് വിലാതപുരത്ത് മരക്കാട്ടേരി ദാമോദരന് (72) നാട് വിടചൊല്ലി. നിസ്വാർഥ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ എതിരാളികളുടെ പോലും അംഗീകാരം പിടിച്ചുപറ്റിയ നേതാവായിരുന്നു മരക്കാട്ടേരി ദാമോദരൻ.

സംഘടനാ കോൺഗ്രസ് പ്രവർത്തുനായിരുന്ന മരക്കാട്ടേരി കെ.ഗോപാലൻ, എം.കമലം എന്നിവരോടൊപ്പമാണ് കോൺഗ്രസിലെത്തുന്നത്. ആദർശരാഷ്ട്രീയം ഉയർത്തിപ്പിടിച്ച് കോൺഗ്രസിലെ വിവിധ പദവികൾ വഹിച്ചു. അരൂർ അർബ്ബൻ സൊസൈറ്റി പ്രസിഡന്റ്, യുഡിഎഫ് പുറമേരി പഞ്ചായത്ത് കമ്മറ്റി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നേതാക്കളും പ്രവർത്തകരുമായി വലിയ വ്യക്തിബന്ധം ഉണ്ടായിരുന്നു.

കെപിസിസി മുൻ പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി ലക്ഷ്‌മി, വേളം പഞ്ചായത്ത് പ്രസിഡന്റ് നയിമ കുളമുള്ളതിൽ, നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് എം.മുഹമ്മദലി, കെപിസിസി സെക്രട്ടറിമാരായ വി.എം.ചന്ദ്രൻ, ഐ.മൂസ, ഡിസിസി സെക്രട്ടറിമാരായ പ്രമോദ് കക്കട്ടിൽ, മുനീർ എരവത്ത്, സി.വി.അജിത്ത്, ബ്ലോക്ക് പ്രസിഡൻ്റ് ശ്രിജേഷ് ഊരത്ത്, ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് കുടത്താങ്കണ്ടി, സി.പിഎം ജില്ലാ കമ്മിറ്റി അംഗം കെ.കെ. ദിനേശൻ, മഹിള കോൺ- സംസ്ഥാന സെക്രട്ടറി പി.സി.ഷീബ, കെ.ടി.അബ്ദ് റഹ്‌മാൻ, കെ. സജീവൻ, പബ്ലിക്ക് പ്രോസിക്യൂട്ടർ മനോജ് അരൂർ, ശ്രീലത, തുടങ്ങിയ നിരവധി രാഷ്ട്രീയ കക്ഷി നേതാക്കൾ, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.

വൈകിട്ട് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം വിലാതപുരത്തെ വീട്ടുവളപ്പിൽ സംസ്ക‌രിച്ചു. തുടർന്ന് നടന്ന സർവകക്ഷി യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു. പ്രമോദ് കക്കട്ടിൽ, സുരേഷ് കുടത്താങ്കണ്ടി, കെ.ടി.അബ്ദുറഹ്‌മാൻ, കെ.കെ.രാജൻ, രാജഗോപാലൻ, ആവോലം രാധാകൃഷ്ണൻ, ടി.പി.സീന, ശ്രീജേഷ് ഊരത്ത്, വി.പി.ദുൽഖിഫിൽ, ബവിത്ത് മാലോൽ, മുഹമ്മദ് സാലി, പി.സി.ഷിബ, കെ. സജീവൻ, സമീർ, പി.അജിത്ത് എന്നിവർ സംസാരിച്ചു.