അധ്യാപകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന കായണ്ണ എളമ്പിലായില്‍ കുമാരനെ അനുസ്മരിച്ചു


പേരാമ്പ്ര: കായണ്ണയിലെ കോണ്‍ഗ്രസ് നേതാവും അധ്യാപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന എളമ്പിലായില്‍ കുമാരന്റെ ആറാം ചരമ വാര്‍ഷികം ആചരിച്ചു. രാവിലെ സ്മൃതി മണ്ഡപത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി.

തുടര്‍ന്ന് നടത്തിയ അനുസ്മരണയോഗം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എംഋഷികേശന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.കെ. ബാലകൃഷ്ണന്‍ അധ്യക്ഷനായി. പി.പി.ശ്രീധരന്‍, ഗ്രാമപ്പഞ്ചായത്തംഗം വിനയ പുതിയോട്ടില്‍, പി.വി.ബാലകൃഷ്ണന്‍, പൊയില്‍ വിജയന്‍, ശശിധരന്‍ മങ്ങര, കളരികണ്ടി സോമന്‍, റീന വെള്ളച്ചാലില്‍, ഗിരിജ മുണ്ടപ്പുറത്ത്, വി.സി.ഗിരീഷ് കുമാര്‍, സി.കെ.ബിജു, എം.വി.മൊയ്തി, അതുല്‍കൃഷ്ണ ഡി.എസ് എന്നിവര്‍ സംസാരിച്ചു.