നൊച്ചാട് സ്‌കൂള്‍ അധ്യാപകന്‍ സി.കെ അജീഷിന്റെ സസ്പെന്‍ഷന്‍; പ്രക്ഷോഭം തുടരുമെന്ന് കോണ്‍ഗ്രസ്, പേരാമ്പ്രയില്‍ ഐക്യ ദാര്‍ഢ്യ സദസ്സ് നടത്തി, നാളെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എം.എല്‍.എ ഓഫീസിലേക്ക് മാര്‍ച്ച്


പേരാമ്പ്ര: തൊഴിലാളി യൂണിയന്‍ നേതാവും നൊച്ചാട് സ്‌കൂള്‍ അധ്യാപകനുമായ സി.കെ അജീഷിനെ സസ്പെന്‍ഡ് ചെയ്ത വിദ്യാഭ്യാസ വകുപ്പിന്റെ ക്രൂരമായ നിലപാട് പിന്‍വലിക്കണമെന്ന് ഐ.എന്‍.ടി.യു.സി അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മിറ്റി അംഗം മനോജ് എടാണി ആവശ്യപെട്ടു. ഐ.എന്‍.ടി.യു.സി പേരാമ്പ്രയില്‍ നടത്തിയ ഐക്യ ദാര്‍ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയോജക മണ്ഡലം പ്രസിഡന്റ് വി.പി സുരേഷ്‌ അധ്യക്ഷനായി. ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി വി.വി ദിനേശന്‍, പി.കെ മജീദ്, പി.എസ് സുനില്‍ കുമാര്‍, ജയചന്ദ്രന്‍, എ.ഗോവിന്ദന്‍, വിനയ കായണ്ണ, റഫീഖ് കല്ലോത്, ഷാജി മന്ദരത്തൂര്‍ സംസാരിച്ചു.

അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നാളെ പേരാമ്പ്ര ചേനോളി റോഡിലുള്ള എം.എല്‍.എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി അറിയിച്ചു. നാളെ രാവിലെ 9.30നാണ് മാര്‍ച്ച്.

ഒരു ജന പ്രതിനിധി എന്ന കടമ മറന്ന് എം.എല്‍.എ ഭരണസ്വാധീനമുപയോഗിച്ചു, അജീഷിനെതിരെ നടപടിക് വിദ്യാഭ്യസ മന്ത്രിക്കു നിവേദനം നല്‍കുകയും ഇപ്പോള്‍ അദ്ദേഹത്തെ സര്‍വ്വീസില്‍ നിന്നു സസ്‌പെന്റ് ചെയതിരിക്കുകയുമാണ്. ഇതിനെതിരെ ശക്തമായി പ്രതിഷേധം സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചതായും അറിയിച്ചു.

summary: congress further protests over the suspension of a Nochad school teacher