‘ലൈഫ് ഭവന നിർമ്മാണത്തിൽ അട്ടിമറി’; പുറ്റം പൊയിലിൽ കോൺഗ്രസ് ധർണ്ണ


പേരാമ്പ്ര: സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്കെതിരെ പുറ്റം പൊയിലിൽ കോൺഗ്രസ് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ലൈഫ് ഭവന നിർമ്മാണത്തിലെ അട്ടിമറി, വില വർദ്ധനവ് തുടങ്ങിയവയ്ക്കെതിരെയാണ് ധർണ്ണ . ഡി സി സി ജനറൽ സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു.

വി.പി.ഹംസ അദ്ധ്യക്ഷത വഹിച്ചു. പി.കെ.രാഗേഷ്, പി.എസ്.സുനിൽകുമാർ, സി.കെ.അജീഷ്, കെ.കെ.ഗംഗാധരൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ഇ.എം.രാജൻ സ്വാഗതവും രമേഷ് മംത്തിൽ നന്ദിയും പറഞ്ഞു. പൊയിൽ സുരേന്ദ്രൻ, വി.കെ.രമേശൻ, പൊയിൽ ബാലൻ നായർ , കെ.പി.രാജൻ, അഷറഫ് ചാലിൽ, രാജീവൻ, കെ.കെ.സത്യൻ, ബാലൻ നായർ ,എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും കോൺഗ്രസിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ ധർണ്ണ സംഘടിപ്പിക്കുന്നുണ്ട്.

summary: congress dharnna at putampoyil