വിലങ്ങാട് പുഴയിൽ അടിഞ്ഞു കൂടിയ പാറകളും കല്ലുകളും പൂർണമായും നീക്കണം; ഭാവിയിലെ വെള്ളപ്പൊക്ക സാധ്യത കുറയ്ക്കണമെന്ന് കോൺ​ഗ്രസ്


വിലങ്ങാട്: ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് വിലങ്ങാട് പുഴയിൽ അടിഞ്ഞു കൂടിയ പാറകളും കല്ലുകളും പുഴയിൽ നിന്ന് പൂർണമായും നീക്കുന്നില്ലെന്ന് ആരോപണം. ഇറിഗേഷൻ വകുപ്പ് നിലവിലെ പുഴയുടെ വീതി കുറച്ച് രണ്ടു സൈഡിലും ഒഴുകി വന്ന പാറകളും കല്ലുകളും നിക്ഷേപിക്കുകയാണെന്ന് കോൺ​ഗ്രസ് ആരോപിച്ചു. ഇങ്ങനെ ചെയ്താൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും കോൺ​ഗ്രസ് നേതാക്കകൾ പറയുന്നു.

ഇറി​ഗേഷൻ ഇപ്പോൾ ചെയ്യുന്ന പ്രവവർത്തി തുടർന്നാൽ മഴക്കാലത്ത് വെള്ളം വിലങ്ങാട് ടൗണിലേക്ക് കയറി കടകളും മറ്റും വെള്ളത്തിനടിയിൽ ആകുന്ന സ്ഥിതി സംജാതമാകുമെന്ന് മാത്രമല്ല ടൗണിലെ പാലത്തിന് അത് വലിയ ഭീഷണി ഉണ്ടാക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ്‌ ജമാൽ കോരങ്കോട്ട് പറഞ്ഞു. നിലവിൽ 20 മീറ്ററിലധികം വീതിയുള്ള പുഴ പ്രവർത്തി തുടങ്ങിയതിനു ശേഷം കേവലം പത്ത് മീറ്ററിൽ താഴെയായി ചുരുങ്ങിയിരിക്കുകയാ ണ്. പുഴയുടെ വീതി കുറഞ്ഞാൽ പുഴയുടെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുമെന്ന് കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞു.