സ്വാഗതമാശംസിച്ചില്ല, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വേദിയില്‍ നിന്ന് ഇറങ്ങി പോയി; ചക്കിട്ടപാറ കുടുംബശ്രീ കലോത്സവ സമാപന സമ്മേളത്തിനെതിരെ കോണ്‍ഗ്രസ്


ചക്കിട്ടപാറ: ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ബാലകലോത്സവ സമാപന ചടങ്ങിൽ നിന്നും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തം​ഗം ഗിരീജാ ശശി ഇറങ്ങിപ്പോയി. സ്റ്റേജിൽ ഇരുത്തി അപമാനിക്കുന്ന സ്ഥിരം നടപടിയിൽ പ്രതിഷേധിച്ചാണ് ഇറങ്ങി പോയതെന്നു ഗിരിജ ശശി പറഞ്ഞു.

സംഭവത്തിൽ ചക്കിട്ടപ്പാറ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധിച്ചു. വൈസ് പ്രസിഡന്റിനൊപ്പം സ്ഥാനമുള്ള വ്യക്തിയാണ് ബ്ലോക്ക് പഞ്ചായത്തം​ഗം. എന്നാൽ പഞ്ചായത്തിന്റെ പൊതു പരിപാടികളിൽ മെമ്പറുടെ പേർ സ്ഥിരമായി സ്വാഗത പ്രാസംഗികൻ വിട്ടുകളയുകയാണെന്നു കോൺഗ്രസ് മണ്ഡലം കമ്മറ്റി ആരോപിച്ചു.

മണ്ഡലം പ്രസിഡന്റ് ജെയിംസ് മാത്യു അധ്യക്ഷത വഹിച്ചു. മത്സര ഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ വിജയ സാധ്യതയുണ്ടായിരുന്നവരെ തള്ളിക്കളഞ്ഞെന്നാരോപിച്ച് പന്ത്രണ്ടാം വാർഡുകാരും സമാപന ഘോഷയാത്രയും ചടങ്ങുകളും ബഹിഷ്ക്കരിച്ചു.