പൊടിശല്യമില്ലാതെ ഇനി സുഖയാത്ര; കോൺക്രീറ്റ് ചെയ്ത വിളയാട്ടൂർ മുറിച്ചാണ്ടി മുക്ക് കണിയാംക്കണ്ടി റോഡ് ഉദ്ഘാടനം ചെയ്തു


മേപ്പയൂർ: ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച വിളയാട്ടൂർ മുറിച്ചാണ്ടി മുക്ക് കണിയാംക്കണ്ടി കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു.

അയൽ സഭാ കൺവീനർ എം.എം.സുനിൽകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്തം​ഗം വി.പി.ബിജു അധ്യക്ഷത വഹിച്ചു. ഏ.എം കുഞ്ഞികൃഷ്ണൻ, എം.എം.ബാബു എന്നിവർ സംസാരിച്ചു.

Summary: Congreeted road inagurated in Meppayur panchyat