‘സ്‌റ്റേറ്റിലും’ താരമായി ചോറോട് സ്വദേശി യുക്ത നമ്പ്യാര്‍; ജന്മനാട്ടിൽ അനുമോദനം


ചോറോട് ഈസ്റ്റ്: 63-മത്‌ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ മിമിക്രി – ഓട്ടംതുള്ളല്‍ എന്നിവയില്‍ എ ഗ്രേഡ് നേടിയ യുക്ത നമ്പ്യാരെ ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ചോറോട് ഈസ്റ്റിലെ കൽഹാര വീട്ടിൽ നടന്ന ചടങ്ങിൽ ഗ്രാമശ്രീ പ്രസിഡണ്ട് പ്രസാദ് വിലങ്ങിൽ യുക്തയ്ക്ക് ഉപഹാരം നൽകി.

വനിതാവേദി ഭാരവാഹികളായ നിർമ്മല പൊന്നമ്പത്ത്-പുഷ്പ കുളങ്ങരത്ത് എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു. സെക്രട്ടറി സജിത് ചാത്തോത്ത്‌, മഹേഷ് കുമാർ പി.കെ, ബാബു വി.എം, എൻ.കെ വാസു മാസ്റ്റർ, ടി.കെ മോഹനൻ, ഷാജു ബി, മോഹനൻ എൻ.കെ, ബാബു കെ.എം, എൻ.കെ.അജിത് കുമാർ, മോഹനൻ വി.എം, മനോജൻ ടി.കെ, അസിസ് കുന്നിക്കാവിൽ, സത്യൻ സി.എച്ച്, മഹേഷ് ടി.കെ, സുരേഷ് മലയിൽ, യൂസഫ് എന്നിവർ പങ്കെടുത്തു.

മേമുണ്ട ഹയർ സെക്കണ്ടറി സ്‌കൂള്‍ വിദ്യാർത്ഥിനിയാണ് യുക്ത. ശാലിനി ടീച്ചർ – അനിൽകുമാർ എന്നിവരാണ് മാതാപിതാക്കള്‍.

Description: Congratulations to Yukta Nambiar who achieved A grade in Mimicry and Jumping