അഭിമാന നേട്ടവുമായി ചാലിക്കര സ്വദേശി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. പൂര്‍ത്തിയാക്കിയ ലഹിന്‍ അഷറഫിന് മുസ്ലിം ലീഗ് കമ്മറ്റിയുടെ സ്‌നേഹോപഹാരം


പേരാമ്പ്ര: എം.ബി.ബി.എസ്. പൂര്‍ത്തിയാക്കിയ ലഹിന്‍ അഷറഫിനെ അനുമോദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി ബി.എസ്. പൂര്‍ത്തിയാക്കിയ ചാലിക്കരയിലെ കുരിക്കച്ചാലില്‍ ലഹിന്‍ അഷറഫിനെയാണ് ചാലിക്കര ശാഖ മുസ്ലിം ലീഗ് കമ്മറ്റി സ്‌നേഹോപഹാരം നല്‍കി അനുമോദിച്ചത്.

ചടങ്ങില്‍ പി.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു പി.കെ.കെ നാസര്‍ സ്വാഗതം പറഞ്ഞു. എസ്.കെ അസ്സയിനാര്‍ സ്‌നേഹോപഹാരം നല്‍കി. സി.അബ്ദുള്ള, അസിസ് സി.എം എന്നിവര്‍ ആശംസയര്‍പ്പിച്ചു.