അഭിമാന നേട്ടവുമായി ചെറുവണ്ണൂര്‍ സ്വദേശി; പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ നിന്ന് തിളക്കമാര്‍ന്ന വിജയത്തോടെ എം.ബി.ബി.എസ് ബിരുദം കരസ്ഥമാക്കിയ ഡോ.കെ.കെ അശ്വതിക്ക് ജന്മനാട്ടിലെ പൗരാവലിയുടെ അനുമോദനവും ഗ്രാമോത്സവവും
പേരാമ്പ്ര: ചെറുവണ്ണൂരില്‍ എം.ബി.ബി.എസില്‍ മികച്ച വിജയം കരസ്ഥമാക്കിയ ഡോ. കെ.കെ അശ്വതിക്ക് അനുമോദനവും ഗ്രാമോത്സവവും നടത്തി. ചെറുവണ്ണൂര്‍ കക്കറമുക്കിലെ ആവള നാരായണന്‍ – കെ. കുഞ്ഞമ്മത് ഹാജി ഗ്രന്ഥാലയം ആന്‍ഡ് വായനശാല കക്ഷി രാഷ്ട്രീയ ഭേദമെന്യേ ജന്മനാട്ടിലെ പൗരാവലിയുടെ സഹകരണത്തോടെയാണ് അശ്വതിക്ക് അനുമോദനവും ഗ്രാമോത്സവവും നടത്തിയത്.
പ്രദേശത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ ജനിച്ച അശ്വതി പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ നിന്ന് തിളക്കമാര്‍ന്ന വിജയത്തോടെയാണ് എം.ബി.ബി.എസ് ബിരുദം കരസ്ഥമാക്കിയത്.
അനുമോദന സമ്മേളനം മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്ത് അനുമോദന പ്രഭാഷണം നടത്തി.
ജില്ല പഞ്ചായത്ത് അംഗം സി.എം ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. അജിത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. പ്രവിത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീഷ ഗണേശ്, എന്‍.ആര്‍. രാഘവന്‍, എ.കെ ഉമ്മര്‍, എം.എം രഘുനാഥ്, കെ.എം ബിജിഷ, മോനിഷ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലന്‍ മാസ്റ്റര്‍, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് ജോയന്റ് സെക്രട്ടറി പി.കെ. സുരേഷ്, വൈസ് പ്രസിഡന്റ് കെ. രാധാകൃഷ്ണന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.കെ നാരായണന്‍, എം.കെ സുരേന്ദ്രന്‍, എന്‍.എം കുഞ്ഞബ്ദുല്ല, കൊയിലോത്ത് ഗംഗാധരന്‍, പി.കെ.എം ബാലകൃഷ്ണന്‍ , കെ.കെ രജീഷ്, കക്കറമുക്ക് എല്‍.പി സ്‌കൂള്‍ പ്രതിനിധി അഷ്റഫ് മാസ്റ്റര്‍ തറമല്‍, സി.ഡി.എസ് വൈസ് ചെയര്‍ പേഴ്സന്‍ ഗീത രാജന്‍, സ്വാഗതസംഘം ചെയര്‍മാന്‍ ബാബു സി.എം, ട്രഷറര്‍ എം.കെ. മൊയ്തു എന്നിവര്‍ സംസാരിച്ചു.
ഡോ. കെ.കെ അശ്വതി മറുമൊഴി പ്രഭാഷണം നിര്‍വഹിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ കെ.സി മൊയ്തു സ്വാഗതവും വായനശാല സെക്രട്ടറി പി സി നിധീഷ് നന്ദിയും പറഞ്ഞു.