ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും സ്‌കൂള്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും; മേപ്പയൂര്‍ ഗവ. വൊക്കേഷന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യയന വര്‍ഷത്തെ അക്കാദമിക തയ്യാറെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
മേപ്പയൂര്‍: ഗവണ്‍മെന്റ് വൊക്കേഷന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷത്തെ അക്കാദമിക തയ്യാറെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ വെച്ച് 100 ശതമാനം വിജയം നേടിയ സ്‌കൂളിനുള്ള മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ പുരസ്‌കാരം പ്രസിഡണ്ട് കെ.ടി രാജന്‍ സ്‌കൂളധികൃതര്‍ക്ക് നല്‍കി. ടി .സി ഭാസ്‌കരന്‍, നാഗത്ത് ശിവാനന്ദന്‍ വൈദ്യര്‍ എന്നിവരുടെ പേരിലുള്ള ഉപഹാരം പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി.
വിവിധ ക്ലബുകളുടെ ഉദ്ഘാടനം പ്രമുഖ മാന്ത്രികന്‍ ശ്രീജിത് വിയ്യൂര്‍ നിര്‍വഹിച്ചു. സ്‌കൂള്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും ചടങ്ങില്‍ വെച്ച് നടന്നു. തുടര്‍ന്ന് ഹയര്‍ സെക്കണ്ടറി, വി.എച്ച് എസ്.സി വിദ്യാര്‍ത്ഥികള്‍ക്കായുള്ള അക്കാദമിക്ക് ശില്പശാല ഒരുക്കം – 24, പ്രമുഖ മോട്ടിവേറ്റര്‍ ഷാജല്‍ ബാലുശ്ശേരി നയിച്ചു.
പി.ടി.എ പ്രസിഡണ്ട് എം.എം ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഇ.കെ ഗോപി, എം.എം അഷ്‌റഫ്, ഷെബീര്‍ ജന്നത്ത്, രമ്യ എ.പി, പി പ്രശാന്ത്, നിഷിദ് കെ, സന്തോഷ് സാദരം, എം.എം. അഷ്‌റഫ്, അര്‍ച്ചന യു.ആര്‍, ഇ പ്രകാശന്‍, മിനി കെ.പി, ദിവ്യ.ആര്‍.എസ്, ദിനേശ് പാഞ്ചേരി എന്നിവര്‍ സംസാരിച്ചു.