പ്രതിഭകൾക്ക് നാടിൻ്റെ സ്നേഹാദരം; എസ്.എസ്.എൽ.സി പ്ലസ്ടു ഉന്നത വിജയികൾക്കും പ്രതിഭകൾക്കും ഒഞ്ചിയം പഞ്ചായത്തിൻ്റെ അനുമോദനം


ഒഞ്ചിയം: ഒഞ്ചിയം പഞ്ചായത്തിലെ എസ്.എസ്.എൽ.സി/ പ്ലസ് ടു ഉന്നതവിജയികളെയും രക്ഷിതാക്കളെയും, വിവിധ മേഖലകളിലെ പ്രതിഭകളെയും ആദരിച്ചു. സ്നേഹാദരം പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് അദ്ധ്യഷതയിൽ എം.ബി.ബി.എസ് വിദ്യാത്ഥി ഫാത്തിമത്തുൽ റിഹാന ഉദ്ഘാടനം ചെയ്തു.

വയനാട്ടിലെ ദുരന്ത ഭൂമിയിൽപ്പെട്ടുപോയവർക്ക് കൗൺസിലിംങ്ങ് നടത്തി മാതൃക തീർത്തവരെയും ചടങ്ങിൽ ആദരിച്ചു. നിർവധിപേർ പരിപാടിയിൽ പങ്കെടുത്തു. ഡോക്ടർ ശശികുമാർ പുറമേരി മുഖ്യപ്രഭാക്ഷണം നടത്തി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹീസ നൗഷാദ്. സ്ഥിരം സമിതി ചെയർമാൻമാരായ സുധീർ മഠത്തിൽ. ശാരദ വത്സൻ, യു.എം.സുരേന്ദ്രൻ, ജൗഹർ വെള്ളികുളങ്ങര / വി.പി.ഗോപാല കൃഷ്ണൻ മാസ്റ്റർ, രഞ്ചിത്ത്.എം.വി, അസിസ്റ്റൻ്റ് സിക്രട്ടറി ശ്രീകല, വിജയ ടീച്ചർ, റാഹിന, അനഘ, സജിത്ത് എന്നിവർ സംസാരിച്ചു.

The nation’s love for talents; Congratulation of Onchiyam Panchayat to SSLC Plus Top Winners and Talents