അരിക്കുളത്തെ ഉന്നത വിജയികള്‍ക്കും കലാപ്രതിഭകള്‍ക്കും കോണ്‍ഗ്രസിന്റെ അനുമോദനം



അരിക്കുളം: വിദ്യാഭ്യാസ രംഗത്തെ ഉന്നത വിജയികളെയും കലാപ്രതിഭകളെയും അരിക്കുളം മണ്ഡലം 141-ാം ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തില്‍ ആദരിച്ചു. നാല്പതിരണ്ടു വര്‍ഷം അങ്കണവാടി ടീച്ചര്‍ ആയി ജോലി ചെയ്ത് വിരമിച്ച രാധ ടീച്ചര്‍ക്കും കമ്മറ്റി ഉപഹാരം കൈമാറി ആദരിച്ചു. കോണ്‍ഗ്രസ് മേപ്പയൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ പി രാമചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.


വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ 15ലധികം വിദ്യാര്‍ത്ഥികളെയാണ് ചടങ്ങില്‍ അനുമോദിച്ചത്. പുതുതായി ചാര്‍ജെടുത്ത ബ്ലോക്ക് പ്രസിഡന്റ് കെ പി രാമചന്ദ്രന്‍ മാസ്റ്റര്‍, മണ്ഡലം പ്രസിഡന്റ് ശശി ഊട്ടേരി എന്നിവര്‍ക്ക് ബൂത്ത് കമ്മറ്റി സ്വീകരണം നല്‍കി. രാമചന്ദ്രന്‍ പുളിയത്തിങ്കല്‍ ഷാള്‍ അണിയിച്ചു, അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ശശി ഊട്ടേരി മുഖ്യാതിഥിയായി.

ബൂത്ത് പ്രസിഡന്റ് തങ്കമണി ദീപലായം അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ മാരായ കെ. ബിനി, ശ്യാമള ഇടപ്പള്ളി, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി എം രാധ ടീച്ചര്‍, ശ്രീധരന്‍ കണ്ണമ്പത്ത്, സി എം ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, പി,സതീദേവി, ലത പൊറ്റയില്‍, ബീന വരിമ്പിചേരി, എം. രാമാനന്ദന്‍ മാസ്റ്റര്‍, കാസിം മാവട്ട്, മുരളീധരന്‍ നീലാംബരി, ടി എം പ്രതാപചന്ദ്രന്‍, സുമേഷ് സുധര്‍മന്‍, പുരുഷോത്തന്‍ നാരായണ മംഗലം, ശശിന്ദ്രന്‍ പുളിയത്തിങ്കള്‍ എന്നിവര്‍ പ്രസംഗിച്ചു.