ഉന്നത വിജയികള്‍ക്ക് അനുമോദനവുമായി ചെറുവണ്ണൂര്‍ ആലക്കാട്ട് നാരായണന്‍ നായര്‍ സേവാ സമിതി


പേരാമ്പ്ര: ചെറുവണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആലക്കാട്ട് നാരായണന്‍ നായര്‍ സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ ഉന്നത നേട്ടം കൈവരിച്ചവരെ ആദരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയികളെയും പ്രശസ്ത യുവകവി വി അജയന്‍, ലോകത്തിലെ ഏറ്റവും വലിയ മണ്‍ ചിത്ര പുരസ്‌ക്കാരം വേള്‍ഡ് റിക്കാര്‍ഡ് ജേതാവ് ബബിഷ്‌കാമ്പ്രത്ത്, മാമ്പഴം പൂര സ്‌ക്കാര ജേതാവ് ജയദേവന്‍മാണിക്കോത്ത് എന്നിവരെയാണ് അനുമോദിച്ചത്.

അനുമോദന സമ്മേളനം പ്രശസ്ത സിനിമ-സീരിയല്‍ താരം ഇല്ലിക്കെട്ട് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഗുരുശിഷ്യബന്ധം കാത്തുസുക്ഷിക്കാന്‍ പുതുതലമുറ തയ്യാറാവണമെന്ന് ഇല്ലിക്കെട്ട്‌നമ്പൂതിരി ആവശ്വപ്പെട്ടു.സേവാ സമിതി ചെയര്‍മാന്‍ എം മോഹനന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സേവാ സമിതി സെക്രട്ടറി കെ.കെ രജിഷ്, തറമല്‍ രാഗേഷ്, എം പ്രകാശന്‍, ടി.എം ഹരിദാസ്, ഏ.കെ രാമചന്ദ്രന്‍,കെ.ടി വിനോദ്, കെ.പി.ടി വല്‍സലന്‍, കെ.പി സുനില്‍, എം.സായി ദാസ് എന്നിവര്‍ സംസാരിച്ചു.