എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷകളില്‍ മികച്ച നേട്ടം; ഉന്നത വിജയികളെ അനുമോദിച്ച് ഈസ്റ്റ് പേരാമ്പ്ര എന്‍ഐഎസ് വിദ്യാഭ്യാസ സമിതിയും മഹല്‍ കൂട്ടായ്മ ജീസിസി കമ്മിറ്റിയും


പേരാമ്പ്ര: ഈസ്റ്റ് പേരാമ്പ്ര മഹല്‍ പരിതിയില്‍ വിവിധ പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ഈസ്റ്റ് പേരാമ്പ്ര എന്‍ഐഎസ് വിദ്യാഭ്യാസ സമിതിയും മഹല്‍ കൂട്ടായ്മ ജീസിസി കമ്മിറ്റിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. അനുമോദന ചടങ്ങ് വാര്‍ഡ് മെമ്പറും എന്‍ഐഎസ് പ്രസിഡന്റുമായ പൂളക്കണ്ടി കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ അഷറഫ് കുറ്റ്യാടി രക്ഷിതാക്കള്‍ക്കായുള്ള ക്ലാസ് എടുത്തു. മഹല്‍ വിദ്യാഭ്യാസ കണ്‍വീനര്‍ ഇബ്രാഹീം പാലാട്ടക്കര അധ്യക്ഷത വഹിച്ചു.

സാമൂഹിക സാംസ്‌ക്കാരിക രംഗത്തുള്ള ഉമ്മര്‍ തണ്ടോറ, അബ്ദുള്ള കീരിക്കണ്ടി, റഷീദ് വി.കെ, എന്‍ഐഎസ് മഹല്‍ മുഅ ദ്ദീന്‍ അലി ഉസ്താദ്, ഈസ്റ്റ് പേരാമ്പ്ര സുന്നീ സെന്റര്‍ ഖത്തീബ് അഷറഫ് ലത്തീഫി, പി.കെ മമ്മൂ, നാസര്‍ മാസ്റ്റര്‍, കെ.കെ, ഇബ്രാഹീം കെ.എം, എന്‍ഐ.എസ് സെക്രട്ടറി കീരിക്കണ്ടി കുഞ്ഞമ്മദ്, പി.കെ അബ്ദുള്‍ റഹിമാന്‍, എസി ഇബ്രാഹീം, മുന്‍ മെബര്‍ റഹ്മത്ത് എന്നിവര്‍ പങ്കെടുത്തു, കൂട്ടായ്മ കണ്‍വീനര്‍ സിദ്ദീഖ് എ.കെ സ്വാഗതവും ടി.പി റഷീദ് നന്ദിയും നാസര്‍ മാസ്റ്റര്‍ അവലോകനവും നടത്തി.

2015ല്‍ ഈസ്റ്റ് പേരാമ്പ്ര എന്‍ഐഎസ് മഹല്‍ പരിതിയില്‍പെട്ട പ്രവാസികളെ കൂട്ടി ചേര്‍ത്ത് രൂപികരിച്ച മഹല്‍ കൂട്ടായ്മ 2015ന് ശേഷം നാട്ടില്‍ ഒട്ടേറെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌ക്കരിക കാരുണ്യ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നുണ്ട്.