സ്‌നേഹാദരം; നടുക്കണ്ടിപ്പാറ വയലോരം റസിഡന്‍സ് അസോസിയേഷന്‍ ഉന്നത വിജയികളെയും മെഡിക്കല്‍ ഓഫീസറെയു ആദരിച്ചു


വാളൂര്‍: വയലോരം റസിഡന്‍സ് അസോസിയേഷന്‍ നടുക്കണ്ടിപ്പാറയുടെ നേതൃത്വത്തില്‍ ഉന്നത വിജയികളെയും മെഡിക്കല്‍ ഓഫീസറെയു ആദരിച്ചു. വിവിധ പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച പ്രദേശത്തെ വിദ്യാര്‍ത്ഥികളെയും നാല് വര്‍ഷത്തോളം നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറായി മികച്ച പ്രകടനം നടത്തിയ ഡോ.അബ്ദുള്‍ റാസിക്കിനെയുമാണ് ആദരിച്ചതത്.

പരിപാടി നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരാദ പട്ടേരിക്കണ്ടി ഉദ്ഘാടനം ചെയ്തു. പി.കെ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷിനി ടി.വി മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദുള്‍ റാസിക്ക് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രദേശത്തെ ഉന്നത വിജയം നേടിയ 25 കുട്ടികളെ ആദരിച്ചു. കെ.ടി. വിശ്വന്‍ സ്വാഗതവും എം.റജി നന്ദിയും പറഞ്ഞു