പാചക വാതക വില വര്‍ദ്ധന; കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കാവുന്തറയില്‍ കോണ്‍ഗ്രസിന്റെ പന്തം കൊളുത്തി പ്രകടനം
നടുവണ്ണൂര്‍: പാചകവാതക വില നിരന്തരമായി വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ കോര്‍പററേറ്റ് ഭരണത്തിനെതിരെ കോണ്‍ഗ്രസ് പ്രകടനം നടത്തി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒഴിഞ്ഞ ഗ്യാസ് സിലിണ്ടര്‍ തലയിലേറ്റി പന്തം കൊളുത്തി പ്രകടനം നടത്തുകയായിരുന്നു.
കാവുന്തറയില്‍ നടന്ന പ്രകടനത്തിന് കെ.പി ശശീന്ദ്രന്‍, രാഹുല്‍ കോതേരി, എ.കെ അഷറഫ്, പി.എം മോഹനന്‍, എ.എം രാജന്‍, കോയ മുറിക്കുറ്റി, ടി.കെ കുഞ്ഞിമൊയ്തി, ചന്ദ്രന്‍ കോതേരി, രാമചന്ദ്രന്‍ കാവില്‍ എന്നിവര്‍ നേതൃത്വം നല്‍കി.