കാര്‍ഷികമേഖലയിലെ പ്രതിസന്ധികള്‍ക്ക് പരിഹാരമായി തേനീച്ച കൃഷിയില്‍ പരിശീലനവുമായി സ്റ്റാര്‍സ് കോഴിക്കോട്; കായക്കൊടി ചക്കിട്ടപാറ പഞ്ചായത്തുകളിലെ മുന്നൂറ് കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി


കുറ്റ്യാടി: കാര്‍ഷികമേഖലയില്‍ പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി തേനീച്ച വളര്‍ത്തലില്‍ പരിശീലനം. നബാഡിന്റെ സഹായത്തോടെ സ്റ്റാര്‍സ് കോഴിക്കോട് കായക്കൊടി ചക്കിട്ടപാറ പഞ്ചായത്തുകളിലെ മുന്നൂറ് കര്‍ഷകര്‍ക്കാണ് പരിശീലനം നല്‍കിയത്.

കഴിഞ്ഞ വര്‍ഷം സ്റ്റാര്‍സ് കര്‍ഷകരില്‍ നിന്നും അഞ്ച് ക്വിന്റല്‍ തേന്‍ കിലോയ്ക്ക് 300 രൂപ തോതില്‍ ശേഖരിച്ച് വിപണനം ചെയ്തിരുന്നു. പരിശീലനം ലഭിച്ച കര്‍ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍, നബാര്‍ഡിന്റെ അംഗീകൃത തേനീച്ച വളര്‍ത്തലിലെ ഏജന്‍സിയായി തിരത്തെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് സ്റ്റാര്‍സിന്റെ ഡയറക്ടര്‍ ഫാദര്‍ ജോസ് പ്രകാശിന് (സി.എം.ഐ) കൈമാറി.

നബാര്‍ഡിന്റെ ഡി.ഡി. എം.മുഹമ്മദ് റിയാസ്, കായക്കൊടി പഞ്ചായത്ത് അംഗം അബ്ദുള്‍ ലത്തീഫ് , സ്റ്റാര്‍സ് പ്രോജക്ട് മാനേജര്‍ റോബിന്‍ മാത്യു, ഹണി ഗ്രാമം ഫാര്‍മേഴ്‌സ് പ്രൊഡ്യൂസിംഗ് കമ്പനിയുടെ ബോര്‍ഡ് അംഗം ബേബി പൂഴിതോട് എന്നിവര്‍ സംസാരിച്ചു. .