കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് അംഗം മുണ്ടപ്പുറത്ത് കുട്ട്യാലിയുടെ നിര്യാണം; യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കായണ്ണബസാറില്‍ അനുശോചനം യോഗം


കായണ്ണബസാര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് അംഗമായിരുന്ന മുണ്ടപ്പുറത്ത് കുട്ട്യാലിയുടെ നിര്യാണത്തില്‍ യൂണിറ്റ് കമ്മറ്റി യോഗം അനുശോചനം രേഖപ്പെടുത്തി.

കമ്മറ്റി യോഗം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജോബി ഫ്രാന്‍സീസ് കൂരാച്ചുണ്ട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.കെ ശിവദാസന്‍ അധ്യക്ഷത വഹിച്ചു.

വിജയന്‍ പൊയില്‍, മുഹമ്മദ് കെ.ടി, റഷീദ് സി.കെ, സുലൈമാന്‍ വീനസ്, അസീസ്.സി, ഗിരീഷ് വി.സി എന്നിവര്‍ സംസാരിച്ചു.

ടൗണില്‍ രാവിലെ 11 മണിവരെ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു .