മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് അനുശോചനം; കുറ്റ്യാടിയിൽ സർവ്വകക്ഷിയോഗം ചേർന്നു


കുറ്റ്യാടി: മുൻ പ്രധാന മന്ത്രി ഡോ: മൻമോഹൻ സിംഗിൻ്റെ വേർപാടിൽ കുറ്റ്യാടിയിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. കെ.പി.കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി.നഫീസ അധ്യക്ഷത വഹിച്ചു. ടി.അശോകൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. പി കെ.സുരേഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു.

ശ്രീജേഷ് ഊരത്ത്, സി.എൻ.ബാലകൃഷ്ണൻ, ടി.കെ.മോഹൻദാസ, വി.പി.മൊയ്തു, കെ.പി.അബ്ദുൾ മജീദ്, ടി.ചന്ദ്രമോഹനൻ, കെ.വി.ചന്ദ്രദാസ്, ഒ.വി.ലത്തീഫ്, സി.എച്ച്.ഷരീഫ്, ഉബൈദ് വാഴയിൽ, എൻ.സി.കുമാരൻ, സി.കെ.രാമചന്ദ്രൻ, രാഹുൽ ചാലിൽ തുടങ്ങിയവർ സംസാരിച്ചു. പി.സുബൈർ നന്ദി പറഞ്ഞു.

Summary: Condolences to former Prime Minister Manmohan Singh; An all-party meeting was held at Kuttyati