‘ജീവകാരുണ്യ-സാമൂഹിക-രാഷ്ട്രീയ രംഗത്തെ നിറ സാന്നിദ്യം’; പി നാസര്‍ മാസ്റ്റര്‍ കായണ്ണയുടെ അകാല വിയോഗത്തില്‍ അനുസ്മരണയും പ്രാര്‍ത്ഥന സദസ്സും


പേരാമ്പ്ര: പേരമ്പ്ര മേഖലയില്‍ ജീവകാരുണ്യ-സാമൂഹിക-രാഷ്ട്രീയ രംഗത്ത് നിറ സാന്നിദ്യമായിരുന്ന പി നാസര്‍ മാസ്റ്റര്‍ കായണ്ണയുടെ അകാല വിയോഗത്തില്‍ അനുശോചിച്ചു. പേരാമ്പ്ര ജബലുന്നൂര്‍ കോളജ് യു.എ. ഇ കോഡിറേറ്ററും, യു.എ.ഇ പേരാമ്പ്ര മണ്ഡലം മുന്‍ സെക്രട്ടറിയുമായിരുന്നു അന്തരിച്ച പി നാസര്‍.

ജെ.ഐ.സി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അനുശോചന യോഗവും പ്രാര്‍ത്ഥന സദസ്സും എസ്.എം.എഫ് പേരാമ്പ്ര മേഖല ജനറല്‍ സെക്രട്ടറി റഫീഖ് സകരിയ ഫൈസി ഉദ്ഘാടനം ചെയ്തു. പുറവൂര്‍ ഉസ്താദ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഖാലിദ് എടവന അനുസ്മരണ പ്രഭാഷണം നടത്തി.പി.എം കോയ മുസ് ല്യാര്‍ അധ്യക്ഷനായി.

ടി.പി നാസര്‍, എം.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍, റഹ്മത്തുള്ള നിസാമി സംസാരിച്ചു.