ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം; പേരാമ്പ്ര എ.യു.പി.സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ ബാലകൃഷ്ണന്‍ മാസ്റ്ററുടെ മരണത്തില്‍ സ്‌കൂളില്‍ അനുശോചന യോഗം സംഘടിപ്പിച്ചു


പേരാമ്പ്ര: പേരാമ്പ്ര എ.യു.പി.സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ കല്ലോത്ത് ബാലകൃഷ്ണന്‍ മാസ്റ്ററുടെ മരണത്തില്‍ സ്‌കൂള്‍ അനുശോചനം രേഖപ്പെടുത്തി.

എ.യു.പി സ്‌കൂളില്‍ വെച്ചു നടന്ന അനുശോചനയോഗത്തില്‍ ഹെഡ്മിസ്ട്രസ് കെ.പി. മിനി ടീച്ചര്‍, പി.ടി.എ.പ്രസിഡന്റ് സുബീഷ് ടി., അധ്യാപകരായ വി.പി.ചന്ദ്രി, പി.പി.മധു, കെ.എസ്.
ശ്രീജാഭായ്, പി.കെ. സ്മിത, സി.പി.എ.അസീസ്, ടി.ആര്‍.സത്യന്‍, കെ.എം.സാജു തുടങ്ങിയവര്‍ സംസാരിച്ചു.