‘മലയാളത്തിന് നഷ്ടപ്പെട്ടത്‌ വിശ്വപ്രതിഭയെ’; എം.ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ വടകരയിലെ വിവിധയിടങ്ങളില്‍ അനുശോചനം


വടകര: എം.ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ വടകര സാംസ്കാരിക പ്രവർത്തക സഹകരണ സംഘം യോഗം അനുശോചിച്ചു. പ്രസിഡന്റ് രാമചന്ദ്രൻ വരപ്രത്ത് അധ്യക്ഷത വഹിച്ചു. ചെറുവാച്ചേരി രാധാകൃഷ്ണൻ, കെ.എം ജയശ്രീ, പ്രേമകുമാരി വനമാലി, വടകര ബാബു, വി.പി രാജു എന്നിവർ സംസാരിച്ചു.

വടകര: എം.ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ലാ കമ്മിറ്റി യോഗം അനുശോചിച്ചു. പ്രസിഡണ്ട്‌ ഷഫീഖ് തറോപ്പൊയിൽ അധ്യക്ഷത വഹിച്ചു. പി.കെ. സനീഷ്, പ്രദീപ് ചോമ്പാല, യൂസഫ് പള്ളിയത്ത്, പി.എ. ബബീഷ്, മനോജ് ആവള, രാജേഷ് കൊയിലാണ്ടി എന്നിവർ സംസാരിച്ചു.

വടകര: വിശ്വപ്രതിഭയെയാണ് മലയാളത്തിന് നഷ്ടപ്പെട്ടതെന്ന് ഭാരതീയം അഭിപ്രായപ്പെട്ടു. ചെയർമാൻ ഹരീന്ദ്രൻ കരിമ്പനപ്പാലം, എ.എസ് അജീഷ് എന്നിവർ സംസാരിച്ചു. കോൺഗ്രസ് എസ്. സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാല, ജില്ലാ പ്രസിഡന്റ് വി. രഞ്ജിത്ത് എന്നിവർ അനുശോചിച്ചു.

വടകര: എം.ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ പഴങ്കാവ് സുഹൃദ് വേദി അനുശോചിച്ചു. കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മഠത്തിൽ ദിവാകരൻ, മധുസൂദനൻ മലയിൽ, പി.കെ. രവീന്ദ്രൻ, പി.കെ. മുരളീധരൻ ,പി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

Description: Condolence at various places in Vadakara on death of MT Vasudevan Nair