വടകര മണ്ഡലത്തിലെ വില്ലേജ് ഓഫീസുകൾക്ക് കമ്പ്യൂട്ടറുകൾ കൈമാറി; കമ്പ്യൂട്ടറുകൾ അനുവദിച്ചത് എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന്
വടകര: വടകര മണ്ഡലത്തിലെ വില്ലേജ് ഓഫീസുകൾക്ക് ലാപ്ടോപ്പുകളും ഡസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും കൈമാറി. കെ.കെ രമ എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നുമാണ് കമ്പ്യൂട്ടറുകൾ അനുവദിച്ചത്. ഏഴ് ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.
വടകര താലൂക്ക് ഓഫിസിൽ നടന്ന ചടങ്ങിൽ കെ.കെ രമ എം.എൽ.എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. തഹസിൽദാർ ഡി. രഞ്ജിത്ത് അധ്യക്ഷനായി. ഡപ്യൂട്ടി തഹസിൽദാർ ഇ.കെ ഷാജി, വടകര വില്ലേജ് ഓഫിസർ വി.കെ രതീശൻ, നടക്കുതാഴ വില്ലേജ് ഓഫിസർ അബ്ദുൾ സലാം എന്നിവർ സംസാരിച്ചു.