കോഴിക്കോട് കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരുടെ ഡി.ആർ.ജി പരിശീലനത്തിന് നടുവണ്ണൂരില്‍ സമാപനം; എസ്.പി.സി പരിശീലനത്തിന്റെ പുതുക്കിയ ഇൻഡോർ മാന്വൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു പരിശീലനം
നടുവണ്ണൂർ: കോഴിക്കോട് ജില്ലയിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർക്ക് കഴിഞ്ഞ ആറ് ദിവസമായി നല്‍കിയ ഡി.ആർ.ജി ട്രയിനിങിന് സമാപനം. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി പരിശീലനത്തിന് ഉപയോഗിക്കുന്ന പുതുക്കിയ ഇൻഡോർ മാന്വൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടുവണ്ണൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളില്‍ ഡി ആർ ജി പരിശീലനം ഏര്‍പ്പെടുത്തിയത്.
സമാപന ചടങ്ങിൽ എസ്.പി.സി നടുവണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ യൂണിറ്റ് ചെയർമാൻ ടി.മുനാസ് അധ്യക്ഷത വഹിച്ചു. ജില്ലാ നോഡൽ ഓഫീസറും നർക്കോട്ടിക്സ് ഡി.വൈ.എസ്.പിയുമായ കെ.എസ്.ഷാജി,പേരാമ്പ്ര പോലീസ് ഇൻസ്പെക്ടർ ബിനു തോമസ്, സ്റ്റെയിറ്റ് റിസോർഴ്സ് ഗ്രൂപ്പ് അംഗങ്ങളായ കെ.പി.മുരളികൃഷ്ണദാസ്,സുജിത്ത് ചിറളേരി,കെ.ഷിബു , അസ്‌ലം.ടി.എൽ,ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ സതീശൻ കോക്കല്ലൂർ,അഡീഷണൽ നോഡൽ ഓഫീസർ വി.യൂസഫ്,വി.എം.ഷൈനി,എ.എം.സജീവൻ, ഷെറീന.ബി, റൈനിഷ്.കെ.എം, നദീറ.പി.കെ, ദീപ രാജേന്ദ്രൻ തുടങ്ങിയവര്‍ പരിശീലന പരിപാടികൾ വിലയിരുത്തി സംസാരിച്ചു.