ആയഞ്ചേരി മംഗലാട് വീണ്ടും പന്നി ശല്യം; വാഴത്തോട്ടം നശിപ്പിച്ചു, ആശങ്കയില്‍ പ്രദേശവാസികള്‍
ആയഞ്ചേരി: മംഗലാട് പന്നിക്കൂട്ടങ്ങൾ കൃഷിനശിപ്പിക്കുന്നതായി പരാതി. കഴിഞ്ഞദിവസം വെബ്രോളി കുഞ്ഞമ്മതിന്റെ വാഴത്തോട്ടത്തിലെ മുപ്പതോളം വാഴകളാണ് പന്നികള്‍ നശിപ്പിച്ചത്. പള്ളിക്കുനി ഇബ്രാഹിം, പനയുള്ളതിൽ അമ്മത് ഹാജി തുടങ്ങി നിരവധി കര്‍ഷകരുടെ വാഴകളും തെങ്ങിൻ തൈകളും ചേമ്പുകളും മറ്റും പന്നിക്കൂട്ടം കഴിഞ്ഞ ദിവസങ്ങളില്‍ നശിപ്പിച്ചിരുന്നു.
ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡ് മെമ്പർ എ. സുരേന്ദ്രൻ സ്ഥലം സന്ദർശിച്ചു. കർഷകരെല്ലാം ഇൻഷൂറൻസ് എടുത്ത് സംരക്ഷിതരാവണമെന്നും മെമ്പർ പറഞ്ഞു. വെബ്രോളി കുഞ്ഞമ്മത് , പുലയൻ കുനി പോക്കർ, വെബ്രോളി ബഷീർമാസ്റ്റർ, വെബ്രോളി അബ്ദുള്ള തുടങ്ങിയവർ സംബന്ധിച്ചു.

മുമ്പും മംഗലാട് പന്നികള്‍ കൃഷി വ്യാപകമായി നശിപ്പിച്ചിരുന്നു. തോക്ക് ലൈസൻസുള്ള ആളുകൾ കുറവായത് കാരണം പന്നികളെ കൊന്നൊടുക്കാൻ പ്രയാസപ്പെടുന്നുണ്ട്. മാത്രവുമല്ല ലൈസൻസുള്ള തോക്കുകാർക്ക് വലിയതുക കൊടുക്കേണ്ടതും വലിയബാധ്യത ആവുകയാണ്. നിയമപ്രകാരം ഒരു പന്നിയെ വെടിവച്ചു കൊന്നാൽ 2000 രൂപ മാത്രമേ പഞ്ചായത്തിന് കൊടുക്കാൻ അനുവാദമുള്ളൂ.
Description: Complaints that herds of pigs are destroying crops in Mangalad