പേരാമ്പ്ര സ്വദേശിയുടെ പണവും രേഖകളുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി


പേരാമ്പ്ര: പേരാമ്പ്ര സ്വദേശിയായ യുവതിയുടെ പണവും രേഖകളുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. പേരാമ്പ്ര കല്ലോട് സ്വദേശി ശരണ്യയുടെ പേരിലുള്ള ലൈസന്‍സും ഫെഡറല്‍ ബാങ്കിന്റെ എ.ടി.എമ്മും 5000 രൂപയും അടങ്ങിയ പേഴ്‌സാണ് നഷ്ടപ്പെട്ടത്. വടകര റെയില്‍വേസ്റ്റേഷനും ഓട്ടോസ്റ്റാന്റിനുമിടയില്‍ വെച്ചാണ് പേഴ്‌സ് കാണാതായിരിക്കുന്നത്. ശനിയാഴ്ച്ച രാവിലെ ആറ് മണിയോടെയാണ് സംഭവം.

പേരാമ്പ്ര പോലീസ് സ്‌റ്റേഷനിലും വടകര പോലീസ്‌റ്റേഷനിലും വടകര ട്രാഫിക്ക് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പേരാമ്പ്ര വടകര പോലീസ് സ്റ്റേഷനുകളിലോ 9526044152 എന്ന നമ്പറിലോ വിവരമറിയിക്കേണ്ടതാണ്.