പേരാമ്പ്രയില്‍ വീടിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തോട്ടില്‍ തള്ളിയിട്ടതായി പരാതി


പേരാമ്പ്ര: വീടിനടുത്ത് റോഡരികില്‍ നിര്‍ത്തിയ സ്‌കൂട്ടര്‍ സമീപത്തെ തോട്ടില്‍ തള്ളിയിട്ടതായി പരാതി. ചേനോളി വാരിയന്‍കണ്ടിതാഴ അബ്ദുള്‍ജമാലിന്റെ സ്‌കൂട്ടറാണ് തോട്ടില്‍ തള്ളിയിട്ടത്.

ശനിയാഴ്ച രാത്രി വീടിനു സമീപത്തെ റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി വീട്ടിലേക്ക് പോയതായിരുന്നു എന്നാല്‍ ഞായറാഴ്ച രാവിലെ നോക്കുമ്പോള്‍ വണ്ടി അവിടെ ഇല്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെ സമീപത്തെ തോട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു. പേരാമ്പ്ര പോലീസില്‍ പരാതി നല്‍കി.