​ഗ്രൗണ്ടിൽ കളിക്കവേ സംഘം ചേർന്ന് മർദ്ദിച്ചു; പാലേരി ഐഡിയൽ കോളജിൽ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തതായി പരാതി


പേരാമ്പ്ര: പാലേരി ഐഡിയൽ കോളജ് ഓഫ് ആർട്സ് സയൻസിൽ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തതായി പരാതി. ഒന്നാം വർഷ ബികോം വിദ്യാർത്ഥി ചെറുവോട്ട് മീത്തൽ നവാസിന്റ മകൻ നിജാസ് അഹമ്മദാണ് മർദ്ദനത്തിന് ഇരയായത്. ഇന്നലെ വൈകീട്ടാണ് സംഭവം.

കോളജ് വിട്ട ശേഷം ഗ്രൗണ്ടിൽ വോളിബോൾ കളിക്കാനിറങ്ങിയതായിരുന്നു നിജാസ്. ആ സമയത്ത് സീനിയർ വിദ്യാർത്ഥികളായ ആറ് പേർ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിന് ശേഷം മഴയത്ത് നിർത്തിയെന്നും നിജാസ്ക പറയുന്നു. തലക്ക് പരിക്കേറ്റ വിദ്യാർത്ഥി കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിൽ തിരിച്ചെത്തി. രാത്രി ഛർദി കൂടിയതോടെ മൊടക്കല്ലൂരിലെ മലബാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു.

Summary: Complaint that student was ragged by senior students in Ideal College Kutiyadi