വാണിമേൽ പഞ്ചായത്ത് പ്രസിഡണ്ടിനും കുടുംബത്തിനുമെതിരെ സ്വകാര്യ ബസ് ജീവനക്കാർ മോശമായി പെരുമാറിയെന്ന് പരാതി; രണ്ട് പേർക്കെതിരെ അത്തോളി പോലിസ് കേസെടുത്തു
ഉള്ള്യേരി: വാണിമേൽ പഞ്ചായത്ത് പ്രസിഡണ്ടിനും കുടുംബത്തിനുമെതിരെ സ്വകാര്യ ബസ് ജീവനക്കാർ മോശമായി പെരുമാറിയെന്ന് പരാതി. ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം.
ഉള്ള്യേരി അങ്ങാടിയിൽ ഉണ്ടായ ഗതാഗത കുരുക്കിൽ കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് മറ്റുവാഹനങ്ങളെ മറികടന്ന് തെറ്റായ ദിശയിൽ വന്നതിനെ ചോദ്യം ചെയ്തതിന് ബസ് ജീവനക്കാർ മോശമായി പെരുമാറിയെന്നാണ് പ്രസിഡന്റും കുടുംബവും നൽകിയ പരാതി.
ഇവരുടെ പരാതിയിൽ അത്തോളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉള്ള്യേരി കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടർക്കും ക്ലീനർക്കും എതിരെയാണ് കേസെടുത്തത്.