കെകെ രമയെ അക്രമിച്ചെന്ന പരാതി; സിപിഐഎം പ്രവർത്തകരെ കോടതി വെറുതെ വിട്ടു
വടകര: കെകെ രമയെ അക്രമിച്ചെന്ന പരാതിയിൽ സിപിഐഎം പ്രവർത്തകരെ കോടതി വെറുതെ വിട്ടു.ടി ടി അജയ്, കെ വി റിജിത്ത്, കെ പി വിതുകൃഷ്ണ എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് വടകര കോടതി വെറുതേ വിട്ടത്. 2016 മെയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വീടു കയറുന്നതിനിടയിൽ കെ കെ രമയെ സി പി ഐ എം പ്രവർത്തകർ അക്രമിച്ചെന്നായിരുന്നു പോലിസിൽ നൽകിയ പരാതി. കേസിൽ കോടതി നിരവധി തവണ സമൻസ് അയച്ചിട്ടും കെകെ രമ കോടതിയിൽ ഹാജരാവാൻ തയ്യാറായില്ല. തുടർന്നാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.
[mid2