നാദാപുരം ഉമ്മത്തൂർ എസ് ഐ സ്കൂളിൽ വിദ്യാർത്ഥിനിയെ സീനിയർ വിദ്യാർത്ഥിനികൾ മർദ്ദിച്ചതായി പരാതി


നാദാപുരം: ഉമ്മത്തൂർ എസ് ഐ ഹയർ സെക്കഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെ സിനിയർ വിദ്യാർത്ഥിനികൾ മർദ്ദിച്ചതായി പരാതി. വളയം പൊലീസ് സ്റ്റേഷനിലാണ് വിദ്യാർത്ഥിനിയും രക്ഷിതാവും പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം നടത്തിയ വളയം പോലിസ് റിപ്പോർട്ട് ജുവനൈൽ ബോർഡിന് കൈമാറി.

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. സ്കൂളിലെ എൻഎസ്എസ് യൂനിറ്റിലേക്ക് തെരഞ്ഞെടുത്തതിനാൽ വിദ്യാർത്ഥിനി ഞായറാഴ്ച കായിക ക്ഷമതാ പരിശീലന ക്യാമ്പിൽ എത്തിയതായിരുന്നു. പരിശീലനം കഴിഞ്ഞു മടങ്ങുന്നതിനിടെ നാല് വിദ്യാർത്ഥിനികൾ സംഘം ചേർന്ന് മർദ്ദിച്ചതായാണ് പരാതി.

മർദ്ദിച്ച വിദ്യാർത്ഥിനികൾ പ്രായപൂർത്തിയാകാത്തതിനാൽ സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ബോർഡാണ് നടപടിയെടുക്കേണ്ടതെന്ന് വളയം പോലിസ് അറിയിച്ചു.