വായ്പാ തിരിച്ചടവ് മുടങ്ങിയത് സംബന്ധിച്ച് സംസാരിക്കാനെത്തി; വടകരയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ യുവാവ് മർദ്ദിച്ചതായി പരാതി


വടകര: വടകരയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ യുവാവ് മർദ്ദിച്ചതായി പരാതി. കണ്ണൂർ മട്ടന്നൂർ സ്വദേശിനിയാണ് മർദ്ദനത്തിനിരയായത്. ഇന്നലെ വൈകിട്ടാണ് സംഭവം.

ഓർക്കാട്ടേരി സ്വദേശി കുന്നത്ത് മീത്തൽ ബിജീഷ് മർദ്ദിച്ചതായി കാണിച്ച് യുവതി വടകര പോലിസിൽ പരാതി നൽകി. മുടങ്ങിയ വായ്‌പാ തിരിച്ചടവ് സംബന്ധിച്ച് സംസാരിക്കാനായി യുവാവിന്റെ മേൽവിലാസത്തിലെത്തിയതായിരുന്നു. തുടർന്ന് തിരിച്ചടവ് അടക്കാൻ ആവശ്യപ്പെട്ടതോടെ യുവാവ് മർദ്ദിച്ചെന്നാണ് പരാതി. വീഡിയോ ദൃശ്യം ഉൾപ്പടെയാണ് യുവതി പരാതി നൽകിയത്.