ചെമ്മരത്തൂരിൽ യുവാവിനേയും കുടുംബത്തേയും മർദ്ധിച്ചതായി പരാതി; കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പോലീസ് കേസെടുത്തു


വടകര: ചെമ്മരത്തൂരിൽ യുവാവിനേയും കുടുംബത്തേയും മർദ്ധിച്ചതായി പരാതി. മേക്കോത്ത്മുക്കിൽ ചാകേരിമീത്തൽ ലിബേഷ്, അമ്മ കമല, ഭാര്യ രശ്മി എന്നിവർക്കാണ് മർദ്ധനമേറ്റത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം.

ഒരു സംഘം ആളുകൾ ലിബേഷിനെ വീട്ടുമുറ്റത്ത് വച്ച് മർദ്ധിക്കുന്നത് കണ്ട് തടയാനെത്തിയ അമ്മയ്ക്കും ഭാര്യയ്ക്കും മർദ്ധനമേൽക്കുകയായിരുന്നുവെന്ന് പോലിസ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു. മൂവരും വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.ലിബേഷിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ വടകര പോലീസ് കേസെടുത്തു.