സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി, മേപ്പയ്യൂര്‍ സ്വദേശിനിയായ പതിനാറുകാരിയെ കാണാനില്ലെന്ന് പരാതി; സംഭവത്തിൽ വടകര സ്വദേശികൾ കസ്റ്റഡിയിൽ


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ സ്വദേശിനിയായ പതിനാറുകാരിയെ കാണാനില്ലെന്ന് പരാതി. തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതാണ് പെണ്‍കുട്ടി. അതിനുശേഷം തിരിച്ചുവന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി.

പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന മൂന്നുപേരില്‍ വടകര സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മംഗലാപുരത്തുനിന്നും കാറില്‍ വടകരയിലേക്ക് തിരിച്ചുവരവെയാണ് രണ്ടുപേര്‍ പിടിയിലായത്.

കാണാതായ പെണ്‍കുട്ടിയും മൂന്നുപേരും മംഗലാപുരത്തേക്ക് ട്രെയിന്‍ കയറിയെന്നും അവിടെ നിന്നും പെണ്‍കുട്ടിയും ആണ്‍സുഹൃത്തും മറ്റൊരു ട്രെയിനില്‍ കയറിയെന്നുമാണ് പിടിയിലായവര്‍ മേപ്പയ്യൂർ പൊലീസിനോട് പറഞ്ഞത്.