കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപണം; തണ്ണീർപന്തലിൽ സ്വകാര്യ ബസ് തടഞ്ഞ് നിർത്തി ജീവനക്കാരെ മർദിച്ചതായി പരാതി


തണ്ണീർപന്തൽ: സ്വകാര്യ ബസ് തടഞ്ഞ് നിർത്തി ജീവനക്കാരെ മർദിച്ചതായി പരാതി. ബസ് ഡ്രൈവർ ഹരികൃഷ്ണൻ, കണ്ടക്ടർ സിജിൻ എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച്ച് വൈകീട്ടോടെയാണ് സംഭവം.

തണ്ണീർ പന്തലിന് അടുത്ത് സി സി മുക്കിലാണ് സംഭവം. കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ഒരു സംഘം സർവ്വീസ് നടത്തിക്കൊണ്ടിരിക്കുകയായിരുന്ന ബസ് തടഞ്ഞ് നിർത്തി ജീവനക്കാരെ മർദ്ധിച്ചുവെന്നാണ് പരാതി. യാത്രക്കാരുടെ മുന്നിൽ വെച്ച് അസഭ്യവർഷവും ഭീഷണിയും മുഴക്കിയാണ് അക്രമം നടത്തിയതെന്നും പരാതിയിൽ പറയുന്നു.

പരിക്കേറ്റവർ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. കണ്ണിന് പരിക്കേറ്റ കണ്ടക്ടറെ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി. ബസ് ജീവനക്കാർ നാദാപുരം പൊലീസിൽ പരാതി നൽകി.