സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട് തൊഴിലുറപ്പ് ജോലിയ്ക്ക് പോയി, തിരിച്ചെത്തിയപ്പോള്‍ സ്‌കൂട്ടര്‍ തകര്‍ത്ത നിലയില്‍; എരവട്ടൂരില്‍ ഭിന്നശേഷിക്കാരന്റെ സ്‌കൂട്ടര്‍ നശിപ്പിച്ചതായി പരാതി


പേരാമ്പ്ര: ഭിന്നശേഷിക്കാരന്റെ സ്‌കൂട്ടര്‍ തകര്‍ത്തതായി പരാതി. എരവട്ടൂരിലെ തട്ടാന്‍കണ്ടി പ്രദീപന്റെ സ്‌കൂട്ടറാണ് തകര്‍ത്തത്. സ്‌കൂട്ടറിന്റെ മാഡ്ഗാഡുകളും സിറ്റും നശിപ്പിച്ച നിലയിലാണുള്ളത്.

തൊഴിലുറപ്പു ജോലിയ്ക്ക് പോവുന്ന പ്രദീപന്‍ ചങ്ങരത്തു കുന്ന് ഭാഗത്ത് റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട് ജോലിയ്ക്ക് പോയതായിരുന്നു. തിരിച്ചെത്തി നോക്കുമ്പോളാണ് സ്‌കൂട്ടര്‍ നശിപ്പിച്ചതായി കണ്ടത്.

സംഭവത്തില്‍ പേരാമ്പ്ര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

[d4]