പയ്യോളി അങ്ങാടി ചെരിച്ചില്‍ പള്ളിയിലെ നാല് വിദ്യാര്‍ത്ഥികളെ കാണാതായതായി പരാതി; നാല് പേരും പോയത് ബാഗുകളുമായി


പയ്യോളി: പയ്യോളി അങ്ങാടി ചെരിച്ചില്‍ പള്ളിയിലെ വിദ്യാര്‍ത്ഥികളെ കാണാതായതായി പരാതി. പള്ളിയില്‍ താമസിച്ച് പഠിക്കുന്ന നാല് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. പള്ളിക്കര വെളുത്താഴ മുഹമ്മദ് താഹ(15) പയ്യോളി അങ്ങാടി കാരായില്‍ പുത്തന്‍ കിണറ്റില്‍ റാസിഖ്(17), പയ്യോളി അങ്ങാടി പട്ടോണ ഫിനാന്‍(15), വടകര ചോറോട് ഗേറ്റ് സിനാന്‍(15) എന്നിവരെയാണ് ഇന്നലെ വൈകീട്ടോടെ കാണാതായത്.

പള്ളിയില്‍ താമസിച്ച് ഖുറാന്‍ പഠനവും സ്‌കൂള്‍ പഠനവും നടത്തിവരുന്ന വിദ്യാര്‍ത്ഥികളാണ് നാല് പേരും. ഈ വിദ്യാര്‍ത്ഥികളിലെ ഒരാളുടെ രക്ഷിതാവിനെ ഇന്നലെ പള്ളിയിലേയ്ക്ക് വിളിപ്പിച്ചിരുന്നു.

തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ പള്ളിയില്‍ നിന്നും ബാഗുകള്‍ എടുത്ത് പോയതെന്ന വിവരം ലഭിക്കുന്നത്‌. ഉസ്താദിന്റെ പരാതിയില്‍ ഇന്നലെ രാത്രി 10.40 യോടെ പയ്യോളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Description: Complaint of missing students of Payyoli Angadi Cherichil mosque