ബസ് യാത്രയ്ക്കിടെ കരുവണ്ണൂര്‍ സ്വദേശിയുടെ സ്വര്‍ണമാല നഷ്ടപ്പെട്ടതായി പരാതി
പേരാമ്പ്ര: ബസ് യാത്രയ്ക്കിടെ സ്വര്‍ണമാല നഷ്ടപ്പെട്ടതായി പരാതി. കരുവണ്ണൂര്‍ വലിയപറമ്പില്‍ ചന്ദ്രികയുടെ രണ്ടരപ്പവന്‍ തൂക്കമുള്ള സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടത്.
കോഴിക്കോട്ടുനിന്ന് കുറ്റ്യാടി ഭാഗത്തേക്ക് പോകുന്ന ബസില്‍ പുതിയപ്പുറത്തുനിന്ന് കയറിയ ചന്ദ്രിക മുളിയങ്ങലിലാണ് ഇറങ്ങിയത്. ഇതിനിടയിലാണ് മാല നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട്, ബസില്‍നിന്ന് മാലയുടെ ലോക്കറ്റ് മാത്രം ലഭിച്ചു.
പേരാമ്പ്ര പോലീസില്‍ പരാതി നല്‍കി. അടുത്തിടെയായി ഈ റൂട്ടുകളില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോവുന്നത് പതിവാകുന്നതായി യാത്രക്കാര്‍ പറഞ്ഞു.
summary: complaint of lost gold necklace during bus journey