കടിയങ്ങാട് സ്വദേശിയുടെ അഞ്ച് വയസ് പ്രായമുള്ള മകളുടെ സ്വർണ മാല നഷ്ടപ്പെട്ടതായി പരാതി


പേരാമ്പ്ര: കടിയങ്ങാട് സ്വദേശിയുടെ അഞ്ച് വയസ് പ്രായമുള്ള മകളുടെ സ്വർണ മാല നഷ്ടപ്പെട്ടതായി പരാതി. ഒരുപവൻ തൂക്കം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്.ഇന്നലെ വൈകീട്ട് 4.30 നും ആറ് മണിക്കും ഇടയിൽ തണ്ണീർപ്പന്തലിൽ നിന്ന് കടിയങ്ങാട് പാലത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് സ്വർണ മാല നഷ്ടപ്പെട്ടത്.

തണ്ണീർപ്പന്തലിൽ നിന്ന് കക്കട്ടിലേക്ക് ജനകീയം ജീപ്പിലായിരുന്നു യാത്ര ചെയ്തത്. കക്കട്ടിൽ നിന്ന് കുറ്റ്യാടി അവിടെ നിന്നും കടിയങ്ങാട് പാലം എന്നിങ്ങനെ ബസിൽ പെൺകുട്ടി വീട്ടുകാർക്കൊപ്പം യാത്ര ചെയ്തിരുന്നു. ഇതിനിടയിലാണ് മാല നഷ്ടമായത് എന്നാണ് കരുതുന്നത്.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ 8848209285 (ഫൈസൽ) എന്ന നമ്പറിൽ ബന്ധപ്പെടണം