കോഴിക്കോട് 21കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി, മൂന്ന് സുഹൃത്തുക്കൾക്കെതിരെ കേസ്


കോഴിക്കോട്: കുന്ദമംഗലത്ത് 21കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. മൂന്ന് സുഹൃത്തുക്കൾക്കെതിരെയാണ് യുവതി പീഡന പരാതി നൽകിയത്. തിങ്കളാഴ്ച രാത്രി 12 മണിക്ക് ശേഷമാണ് സംഭവം. കുന്ദമംഗലത്തെ ഫ്ലാറ്റിലെത്തിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.

സുഹൃത്തുക്കൾക്കൊപ്പം ചെലവഴിച്ചതിന് ശേഷം കൂടെയുണ്ടായിരുന്ന ഒരാൾക്കൊപ്പം ഫ്ലാറ്റിലെത്തിയതായിരുന്നു യുവതി. നഗ്ന വീഡിയോ പകർത്തുകയും ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകി. മൂന്ന് സുഹൃത്തുക്കൾക്കെതിരെ മെഡിക്കൽ കോളേജ്‌ പൊലീസ് കേസെടുത്തു.

Description: Complaint of attempted rape of 21-year-old woman in Kunnamangalam