‘വര്‍ധിക്കുന്ന വഴോയരക്കച്ചവടം വ്യാപാരികളെ പെരുവഴിയിലാക്കുന്നു’; ചെറുവണ്ണൂരങ്ങാടിയിലെ വഴിയോരക്കച്ചടം അവസാനിപ്പിക്കാന്‍ നടപടിയാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി


പേരാമ്പ്ര: ചെറുവണ്ണൂരങ്ങാടിയിലെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന വഴിയോര കച്ചവടത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി.വഴിയോര കച്ചവടം കൂടുന്നത് വാടകയും മറ്റ് നികുതികളും കെട്ടിവെച്ച് ലൈസന്‍സോടെ കച്ചവടം ചെയ്യുന്നവരെ നഷ്ടത്തിലേക്ക് തള്ളിവിടുന്നു എന്നതാണ് വ്യാപാരികളുടെ പ്രധാന പരാതി.

വഴിയോര കച്ചവടം കൊണ്ട് വ്യാപാരികളുടെ പ്രയാസം ധരിപ്പിച്ചും വഴിയോര കച്ചവടം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പയ്യൂർ പോലീസില്‍ പരാതി നല്‍കി. സമിതി പ്രസിഡണ്ട് ടി.എം ബാലൻ പോലീസ് സർക്കിൾ ഇൻസ്പക്ടർ ഉണ്ണികൃഷ്ണനാണ് പരാതി സമര്‍പ്പിച്ചത്.

യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി ശ്രീജിത് അശ്വതി ,എം.എം.മൊയ്തി എന്നിവർ പങ്കെടുത്തു.