നഷ്ടപരിഹാരം നഷ്ടപ്പെട്ട ജീവന് പകരമാകില്ല; കാട്ടാന ആക്രമണങ്ങളിൽ സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: കാട്ടാന ആക്രമണങ്ങളിൽ സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി. നഷ്ടപരിഹാരം നൽകലോ ആശ്വാസവാക്കുകളോ നഷ്ടപ്പെട്ട ജീവന് പകരമാകില്ല. കാട്ടാന ആക്രമണങ്ങൾ പതിവായി കേൾക്കുന്നത് നിരാശാജനകമെന്ന് കോടതി പറഞ്ഞു.
ഹൈറേഞ്ചുകളിലും വനമേഖലകളിലുമുള്ള ജനങ്ങൾ മരണഭീതിയിൽ. പട്ടികവർഗ ഫണ്ട് ഉപയോഗിച്ച് സംരക്ഷണഭിത്തികൾ നിർമിക്കാൻ ഭരണാനുമതി ലഭിച്ചിട്ടും പദ്ധതി മുന്നോട്ടുപോയില്ല. ജനങ്ങൾക്ക് പരാതികളും, നിർദേശങ്ങളും അറിയിക്കാൻ ലീഗൽ സർവീസ് അതോറിറ്റി സർവേ നടത്തണമെന്ന് കോടതി വ്യക്തമാക്കി.

വന്യമൃഗ ആക്രമണം തടയാനായി ഇതുവരെ സ്വീകരിച്ച നടപടികളെ കുറിച്ച് ചീഫ് സെക്രട്ടറി റിപ്പോർട്ടു നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. വിഷയത്തിൽ അമിക്കസ് ക്യൂറിമാരെ നിയോഗിച്ചു. അമിക്‌സ് ക്യൂറിമാരായി എം.പി.മാധവൻകുട്ടിയും, ലിജി വടക്കേടവും നിയമിതരായി. ഇവർ കൃത്യമായ വിവരങ്ങൾ കോടതിയെ അറിയിക്കും.