സാമൂഹ്യ മാധ്യമങ്ങൾവഴി ഇടപാടുകാര്യമായി ആശയവിനിമയം; കോഴിക്കോട് എം.ബി.എ വിദ്യാർത്ഥി എം.ഡി.എം.എയുമായി അറസ്റ്റിൽ


കോഴിക്കോട്: കോഴിക്കോട് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മയക്കു മരുന്നുകളെത്തിച്ച് വിൽപന നടത്തുന്ന ബി.ബി.എ വിദ്യാർത്ഥി പിടിയിൽ. മലപ്പുറം മോങ്ങം സ്വദേശി ദിനു നിവാസിൽ ശ്രാവൺ സാഗർ.പി (20) ആണ് അറസ്റ്റിലായത്. ഇയാളുടെ കയ്യിൽ നിന്നും വിൽപ്പനയ്ക്ക് കൊണ്ടുവന്ന എം.ഡി.എം.എയും പോലീസ് കണ്ടെടുത്തു.

കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ.എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ഫറോക്ക് എസ്.ഐ അനൂപ് സ്റ്റീഫൻ്റെ നേതൃത്വത്തിലുള്ള ഫറോക്ക് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. മലപ്പുറത്തു നിന്നും കോഴിക്കോട് ജില്ലയിലേക്ക് കാറിൽ കൊണ്ടു വന്ന 105 ഗ്രാം എം.ഡി.എം.എ യുമായി രാമനാട്ടുകര ഫ്ലൈ ഓവറിന് താഴെ വെച്ചാണ് ഇയാൾ പിടിയിലാകുന്നത്.

സംസ്ഥാന വ്യാപകമായി ലഹരിവസ്തുക്കളുടെ വിപണനം, സംഭരണം, ഉൽപാദനം എന്നിവ തടയുന്നതിനായി നടന്നുവരുന്ന ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ പവിത്രൻ ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം നടന്ന പ്രത്യേക പരിശോധനയിലാണ് ശ്രാവൺ പിടിയിലായത്. മലപ്പുറം സ്വദേശിയാണെങ്കിലും കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലേക്ക് ലഹരി എത്തിച്ചു കൊടുക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് അവസാന വർഷ ബി.ബി.എ വിദ്യാർത്ഥിയായ ശ്രാവൺ എന്ന് പോലീസ് പറഞ്ഞു.

സ്വന്തം വീട്ടിലുള്ള കാർ ഉപയോഗിച്ച് സഞ്ചരിച്ച് ഇൻസ്റ്റാഗ്രാം, ഷെയർ ചാറ്റ്, തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ വഴി ഇടപാടുകാരുമായി ആശയവിനിമയം നടത്തിയാണ് ഇയാൾ എം.ഡി.എം.എ എത്തിച്ചു കൊടുക്കുന്നത്. വളരെയധികം സുരക്ഷ ഉറപ്പുവരുത്തിയാണ് ഇടപാട് നടത്തിയിരുന്നത്. എട്ട് മാസത്തോളമായി ആവശ്യക്കാർക്ക് ലഹരി എത്തിച്ച് കൊടുക്കുന്നതെന്നും, ഏകദേശം 50 തവണ മലപ്പുറം, കോഴിക്കോട് ജില്ലയിൽ ലഹരി എത്തിച്ച് കൊടുത്തിട്ടുണ്ടെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

ഡാൻസാഫ് എസ്.ഐമാരായ മനോജ് എടയേടത്ത്, അബ്ദുറഹ്മാൻ.കെ, എ.എസ്.ഐ അനീഷ് മുസ്സേൻവീട്, അഖിലേഷ് കെ, സുനോജ് കാരയിൽ, ലതീഷ്.എം.കെ, സരുൺ കുമാർ പി.കെ, ഷിനോജ് എം, അതുൽ ഇ.വി, അഭിജിത്ത് പി, ദിനീഷ് പി.കെ, മുഹമദ് മഷ്ഹൂർ കെ.എം, ഫറോക്ക് സ്റ്റേഷനിലെ അനീഷ്, ഇർഫാൻ, ശന്തനു, യശ്വന്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Summary: Communicate transactionally via social media; Kozhikode MBA student arrested with MDMA