‘കുടുംബശ്രീ ജനകീയ ഹോട്ടലുകളെ സംരക്ഷിക്കണം’; കമേഴ്‌സ്യല്‍ എംപ്ലോയിസ് യൂണിയന്‍ സി.ഐ.ടി.യു കുടുംബശ്രീ പേരാമ്പ്ര ഏരിയ കമ്മറ്റി രൂപീകരണ കണ്‍വെന്‍ഷന്‍


പേരാമ്പ്ര: കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പേരാമ്പരയില്‍ തൊഴിലാളി സംഗമം. കമേഴ്‌സ്യല്‍ എംപ്ലോയിസ് യൂണിയന്‍ സി.ഐ.ടി.യു കുടുംബശ്രീ പേരാമ്പ്ര ഏരിയ കമ്മറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ യോഗത്തിലാണ് തൊഴിലാളികള്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

കോവിഡ് കാലത്ത് വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച് ലോകത്തിന് മാതൃകയായ ജനകീയ കുടുംബശ്രീ ഹോട്ടലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന നൂറ് കണക്കിന് തൊഴിലാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം അഭിപപ്രായപ്പെട്ടു. സര്‍ക്കാര്‍ സബ്‌സിഡി യഥാസമയം നല്‍കിയും വൈദ്യുതിയും വാട്ടര്‍ കണക്ഷനും ലഭ്യമാക്കുന്നതില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് മുഖ്യ ചുമതല നല്‍കിയും വ്യവസായത്തെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

കണ്‍വന്‍ഷന്‍സി.ഐ.ടി.യു ജില്ല സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ സുനില്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. യൂണിയന്‍ ഏരിയ വൈസ്പ്രസിഡന്റ് മഞ്ജു ടി.കെ അധ്യക്ഷത വഹിച്ചു. യൂണിയന്‍ ഏരിയ സെക്രട്ടറി കെ.പി സജീഷ് സ്വാഗതവും എം.പി രാമചന്ദ്രന്‍ നന്ദിയും രേഖപ്പെടുത്തി.

കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് : പത്മകല. സെക്രട്ടറി : എം ഗീത, ട്രഷറര്‍ : ഇന്തുലേഖ എന്നിവരെ തിരഞ്ഞെടുത്തു.