‘പി.കെ.വിയുടെ ഓര്‍മ്മകള്‍ പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരും’; വിലങ്ങാട് സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ അഡ്വ.പി ഗവാസ്


വിലങ്ങാട്: പി.കെ.വിയുടെ ഓര്‍മ്മകള്‍ പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുമെന്ന് സിപിഐ ജില്ലാ അസി.സെക്രട്ടറി അഡ്വ.പി.ഗവാസ്. കമ്മ്യൂണിസ്റ്റ് നേതാവും മുൻ കേരള മുഖ്യമന്ത്രി ആയിരുന്ന പി.കെ വാസുദേവൻ പി.കെ വാസുദേവന്‍ നായരുടെ ചരമദിനത്തില്‍ വിലങ്ങാട് സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സിപിഐ ലോക്കല്‍ സെക്രട്ടറി ജലീല്‍ ചാലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൗണ്‍സില്‍ അംഗം ശ്രീജിത്ത് മുടപ്പിലായി, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ടി സുഗതന്‍, രാജു അലക്‌സ്, ഗ്രാമപഞ്ചായത്ത് അംഗം ജാന്‍സി കൊടിമരത്തുംമൂട്ടില്‍. പി.കെ ശശി തുടങ്ങിയവര്‍ പ്രസംഗിച്ചു.