കണ്ണൂർ ഇരിട്ടി പുഴയിൽ കോളേജ് വിദ്യാർത്ഥിനികളെ കാണാതായി


കണ്ണൂര്‍: ഇരിട്ടി പുഴയില്‍ രണ്ട് കോളേജ് വിദ്യാര്‍ത്ഥിനികളെ കാണാതായി. ഇരിക്കൂര്‍ കല്യാട് സിബ്ഗ കോളേജിലെ വിദ്യാര്‍ത്ഥികളായ സൂര്യ, ശഹര്‍ബാന എന്നിവരെയാണ് കാണാതായത്.

പടിയൂര്‍ പൂവംകടവില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. പുഴക്കരയില്‍ കാഴ്ച കാണാനെത്തിയപ്പോള്‍ ഒരാള്‍ കാല്‍ വഴുതി വീഴുകയായിരുന്നു. പിന്നാലെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടാമത്തേയാളും ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം.

വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ തുടരുകയാണ്. സുഹൃത്തിന്റെ വീട്ടില്‍ കല്യാണത്തിന്‌ പങ്കെടുക്കാനെത്തിയതാണ് കുട്ടികളെന്നാണ് ലഭിക്കുന്ന വിവരം.